|
|
About My Site.........
About Me.........
മറഞ്ഞൊരെന്‍ കഴിഞ്ഞകാലത്തിലാരോ പിഴുതെറിഞ്ഞൊരെന്‍ പ്രണയപുഷ്പമേ
ചിതലരിച്ച നിന് മധുരമാം ഓര്‍മ്മയില്‍ സമര്‍പ്പിക്കുന്നു ഞാന്‍ എന്‍ സര്‍വ്വവും!
നിറഞ്ഞൊരെന്‍ മിഴികളും, ഉടഞ്ഞൊരെന്‍ ഹ്യദയവും,
കൊഴിഞ്ഞു വീണൊരെന്‍ പകല്‍ കിനാക്കളും, മോഹങ്ങളും,
പിന്നെയീ പാഴ്മരുഭൂവിലെ ഏകാന്തവാസവും.......
എന്നെ കരയിക്കാതെ... എന്നെ അണയ്ക്കാതെ... അകലത്തില്‍ ഞാനൊരു കരിന്തിരിയായി.
നീ മരിക്കുന്നതിന് മുമ്പ് ഞാന്‍ മരിക്കാതിരിക്കട്ടെ. പ്രിയപ്പെട്ടവളേ നിന്നേ കാണുന്നതു വരേക്കും.
As I feel the tear go down my cheek, I notice that my heart is weak, For the love I have for you,
Will always be gold and true, I have made some mistakes, they rest in the past, But know my love will always last, Even though we are a distance apart, You always have the key to my heart.
എന്നില്‍ നിറഞ്ഞുപെയ്തിരുന്ന മഴയുടെ രാഗങ്ങള്‍ ....
നെഞ്ചോട് ചേര്‍ന്നു നീയെന്‍ ആത്മാവില്‍ കോറിയിട്ട വാക്കുകള്‍
" ഞാന്‍ നിന്റെ മാത്രം ,നീയില്ലാതെ ഒരു നിമിഷം ...ആലോചിക്കാന്‍ പോലുംവയ്യ" തോരാതെ പെയ്തിരുന്ന നിന്‍കണ്ണുനീര്‍ , 'നമ്മള്' .. ആര്‍ക്കോവേണ്ടി നീയും ഞാനുമായി ..
കണ്ണീരോടെ നീ വലിച്ചെറിഞ്ഞ പ്രണയം അതിന്നുമെന് ഹൃദയത്തില്‍ സൂക്ഷിക്കുന്നു ...നമ്മുടെയാ മധുരസ്വപ്നങ്ങളില്‍ പൊതിഞ്ഞു..
. മഴവില്ലിന് നിറങ്ങള്‍ ചാര്‍ത്തി... ഇഷ്ടത്തോടെ ഇന്നും നിനക്കായ് കാത്തിരിക്കുന്നു .. നിന്റെ സ്വന്തം ...........
അന്ന് നീ ഇത് ഇതിനെ ഒരു പ്രണയ ലേഖനമായി കാണരുത്..ഇത് പ്രണയം നഷ്ട്മായവന്റെ ലേഖനമാണ്...
ആദ്യമായി നിന്നോട് ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ കേട്ടിട്ടും കേട്ടില്ലെന്ന ഭാവം നീ നടിച്ചു...
പിന്നീടുള്ള ദിനങ്ങൾ നീ വരുന്ന വഴികളിൽ ഞാൻ കാത്ത് നിന്നു..കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്താൽ നീ പോയി...
നിന്നോടുള്ള ഇഷ്ടത്താൽ നിന്റെ വീട്ടുകാരുമായി ഞാൻ അടുത്തു..ഓരോ ഓരോ കാരണങ്ങൾ പറഞ്ഞ് നിന്നെ കാണാൻ വേണ്ടി ഞാൻ നിന്റെ വീട്ടിൽ വരുമായിരുന്നു..അപ്പോഴെല്ലാം നിനക്കെന്നോട് ദേഷ്യം മാത്രമായിരുന്നു...എങ്കിലും നിന്റെ ദേഷ്യം എനിക്കിഷ്ടമായിരുന്നു...പിന്നീട് ഒരിക്കൽ നീ എന്നെ കളിയാക്കാൻ വേണ്ടി പറഞ്ഞു എന്നെ ഇഷ്ടമാണെന്ന്...അന്ന് ആ നിമിഷം എത്രത്തോളം ഞാൻ സന്തോഷിച്ചെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല..എന്റെ ഇത് വരെയുള്ള ജീവിതത്തിൽ അത്രയധികം ഞാൻ സന്തോഷിച്ചിട്ടില്ല...പക്ഷേ അത് അധിക നേരം നീണ്ട് നിന്നില്ല...നീ എന്നെ ഫൂളാക്കാൻ വേണ്ടി പറഞ്ഞതാണന്നറിഞ്ഞപ്പോൾ എനിക്കെന്റെ കണ്ണ്നീർ തുള്ളികളെ പിടിച്ച് നിർത്താൻ കഴിഞ്ഞില്ല....പിന്നീട് ഒരവസരത്തിൽ നീ എന്നോട് പറഞ്ഞു നിന്നെക്കാളും നല്ലൊരു പെണ്ണിനെ എനിക്ക് കിട്ടുമെന്ന് പക്ഷെ നീ അറിയണം “ഉപ്പോളം വരില്ല ഉപ്പിലിട്ടത്"..നഷ്ട ബോധം ഉണ്ട് എനിക്ക് എന്നെങ്കിലും നീ എന്നെ ഇഷ്ടമാകും എന്ന് കരുതി കാത്തിരുന്നതിന്..അർഹിക്കാത്തതൊന്നും ആഗ്രഹിക്കരുത് എന്ന് ഞാൻ പടിച്ചത് ഞാൻ ആഗ്രഹിച്ച നിന്റെ സ്നേഹം എനിക്ക് കിട്ടാതിരുന്നപ്പോഴാണ്..നിന്നെ മറക്കാൻ എനിക്കാഗ്രഹമില്ല...ഒരു പാട് സങ്കടം തോനുന്ന സന്ദർഭങ്ങളിൽ ഞാൻ നിന്റെ പുഞ്ചിരിക്കുന്ന മുഖം ഓർത്തെടുക്കാറുണ്ട്...എങ്കിലും ഒരു ആശ്വാസമുണ്ടെനിക്ക് എനിക്ക് നഷ്ടമായത് എന്നെ ഒരിക്കൽ പോലും സ്നേഹിക്കാത്തെ നിന്നെയാണ്..പക്ഷേ നിനക്കോ നിന്നെ ജീവനു തുല്യം സ്നേഹിച്ച എന്നെയും....ഇന്ന് എന്റെ പ്രണയം നഷ്ടമായിരിക്കുന്നു...പ്രണയത്തെ ഇന്ന് എനിക്ക് ഭയമാണ്..പ്രണയം അത് ചിലർക്ക് സന്തോഷങ്ങൾ മാത്രം കൊടുക്കുന്നു...മറ്റ് ചിലർക്ക് സങ്കടങ്ങൾ മാത്രവും...അത് എനിക്ക് സമ്മാനിച്ചത് സങ്കടം മാത്രമാണ് അത് കൊണ്ടിത് ഒരു പ്രണയ ലേഖനമല്ല “പ്രണയം നഷ്ടമായവന്റെ ലേഖനം"
Love Quots
ഒരു പ്രവാസത്തിന് ചിതലരിച്ച കാവ്യം ഒരു പ്രവാഹമായ് ഉണരുന്നിതാ...
എരിഞ്ഞു തീരും മെഴുകു പോല്‍ അലിഞ്ഞില്ലാതാവുന്നു ഞാന്‍.
Malayalam Love Messages
#####################
തിരിച്ചു കിട്ടാതെ പോയ സ്നേഹം കണ്ണുനീരിലൂടെ കവിതയാകുമെങ്കില്‍ എന്നില്‍ കവിതയുണ്ട്.
നിന്നെ വേര്‍പിരിഞ്ഞതിന്റെ വേദന കവിതയില്‍ നൊമ്പരമാകുമെങ്കില്‍ എന്റെ കവിതയില്‍ നീയുണ്ട്.
##################
#######################
ഒരു നാള് എന്റെ ഹ്യദയത്തിന്റെ ചുവപ്പു നീ തിരിച്ചറിയും
അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.
എന്റെ നിശ്വാസത്തിന്റ കാറ്റില്‍ ചുവന്ന മഴയായി അതു പെയ്തു വീഴും
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും ചുവന്നു പൂക്കും
അപ്പോള്‍ ..... ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും....
നന്ദി…….
ഒരു ചെമ്പനീര്‍ പൂവിതള്‍ എനിക്കായി കരുതിവച്ച വസന്തകാലത്തിന്..
പെയ്തൊഴിയാത്ത മഴമേഘങ്ങള്‍ക്ക്…….
പറയാന്‍ ബാക്കിവചേച്ചും പോയ ഇന്നലെകള്‍ക്ക്…….
ഹൃദയത്തില്‍....
സ്നേഹത്തിന്റെ കയ്യൊപ്പ് കോറിയിട്ട പ്രിയ കൂട്ടുകാരിക്ക്……….
########################
അതിലും എത്ര...എത്ര...ഇഷ്ട്ടമായിരുന്നെന്നോ......എനിക്കു നിന്നെ!!!!!
ഒരുപാട് സന്തോഷം തന്നു....ഒടുവിലൊരോര്മ്മ മാത്രമായി നീ മാഞ്ഞുപോകുമ്പോള് ഉള്ളിലെവിടെയോ ഒരു നൊമ്പരം......
എങ്കിലും നല്ല നല്ല നിമിഷങ്ങള്‍ നീ എനിക്കു തന്നു......ആ സുവര്‍ണ്ണ നിമിഷങ്ങളെ മറവിയുടെ കൈകളിലേക്ക് കൊടുക്കാതെ ഞാന്‍..
എന്റെ ഹൃദയത്തില്‍ സൂക്ഷിക്കും......എന്റെ ജീവന് ഈ ഭൂമിയില്‍നിന്നും....മായുന്നതു വരെ......
എന്റെ പ്രണയം നിന്നില്‍ തീരുന്നു.... നീ എന്നെ അറിഞ്ഞാലും...ഇല്ലെന്നു നടിച്ചാലും....ഇനി നിരസിച്ചാലും....
വരണ്ടുണങ്ങിയ എന്റെ മനസ്സിന്റെ വിങ്ങലുകളിലേക്കാണ് നീ പെയ്തിറങ്ങുന്നത്...... ഈ ഇറ്റിവീഴുന്ന മഴയുടെ ഓരോ തുള്ളിയിലും.....നിന്റെ പ്രണയമുണ്ട് എന്ന് എനിക്കറിയാം....
#################
പൂര്‍ത്തിയാക്കാനാകാത്ത ചിത്രം പോലെ...
എങ്ങോ പോയ് മറഞ്ഞ കിനാവു പോലെ...
പാടാന്‍ മറന്ന വരികള്‍ പോലെ...
...ആര്‍ദ്രമായ പ്രതീക്ഷയായ് നീയെന്നും...
മുത്തുമണികള്‍ ചിതറുന്ന നിന്റെ ചിരിയും
ഹ്യദയത്തില്‍ ചെന്നെത്തുന്ന നിന്റെ മിഴി ചലനങ്ങളും,
എല്ലാം എന്നില്‍ സ്നേഹനൊമ്പരത്തിന്റെ
കണികകളായ് കുടികൊള്ളട്ടെ...
######################
**********************************
വേര്‍പാട്.... അതൊരു പുഴയാകുന്നു... എന്റെ മിഴികളില്‍ നിന്നു തുടങ്ങുന്ന് പുഴ......
**********************************
പകലിലെന്‍ നിനവായ്...
ഇരുളിലെന്‍ കനവായ്...
എരിയുമെന്‍ ഹ്യദയത്തില്‍ ഒരു ഉറവയായ്..
എന്‍ മനദാരില് ഒരു അശ്രുബിന്ദുവായ്..
എന്നുമെന്‍ അരികില്‍ നീയുണ്ടായിരുന്നു..
പുലരിയില്‍ വിരിയുമാ പൂക്കള്‍തന്‍ ചെടിയിലെ ചിരിയിലും,
എന്‍ പുലരിയെ തഴുകുമീ ഇളം കാറ്റിലും നിന്നെ ഞാന്‍ കാണുന്നു.
ഹ്യദയത്തില്‍ നീയൊരു വേദനയായ് നിറഞ്ഞിരുന്നിട്ടും
ഒടുവില്‍ വിധിയുടെ കരങ്ങളാല്‍ നാം തമ്മില്‍ പിരിഞ്ഞു..
ഒരുപാടു സ്വപ്നങ്ങള്‍ നാം തീര്‍ത്തില്ലെ..?
അന്നു നാം കണ്ട സ്വപ്നങ്ങള്‍,
ആ ദിനങ്ങള്‍ ഇന്നും ഞാന്‍ കാണുന്നു സ്വപ്നമായ്..
നിന്നോട് പറയാന്‍ കഴിയാത്തത് ഞാന്‍ ഹൃദയക്ഷരങ്ങളാക്കുന്നു....
നിന്റെ ഓര്‍മ്മകള്‍ക്കും എന്റെ ഓര്‍മ്മകള്‍ക്കും ഇടയില്‍ നീ തേടിയത് എന്നെ തന്നെയായിരുന്നോ....
നിന്റെ സ്പര്‍ശം സ്നേഹപ്രവാഹമായിരുന്നു
നിന്റെ കാഴ്ചകള്‍ എന്റെ സ്വപ്നങ്ങളായിരുന്നു
നിന്റെ സാമീപ്യത്തില്‍ പ്രണയം പൂത്തുനിന്നു.
മരം പെയ്യുന്നതിനു മുമ്പ് പെയ്ത മഴയായിരുന്നു ഞാന്‍.
അവള്, മഴപെയ്യുന്നതിനു മുമ്പു പെയ്ത മരവും.
അവള് എനിക്കു മുമ്പേയും ഞാന്‍ അവള്‍ക്കു പിമ്പേയും
പെയ്തേ തുടരുന്നു.
എന്തിനു വേണ്ടിയെന്നറിയില്ല ഞാന്‍ എഴുതിക്കൊണ്ടിരുന്നു
എന്തിനു വേണ്ടിയെന്നറിയില്ല അവളെന്നെ സ്നേഹിച്ചുകൊണ്ടുമിരുന്നു
എന്റെ എഴുത്തും അവളുടെ സ്നേഹവും
ഏറ്റുമുട്ടിയപ്പോള്‍ തോറ്റുപോയത് ഞാനും അവളും.
ഓര്മ ഒരിക്കല്‍ തെറ്റിയതാണ് ആ നിമിഷത്തില്‍ അത് പുതഞ്ഞു കിടക്കുന്നു.
എങ്കിലും, ഞാന്‍ തോറ്റു എന്നതിന്റെ അടയാളമായി മുറിവുകളെ ഞാന്‍ കാണുന്നില്ല.
യാത്ര ചോദിക്കുന്നു ഞാന്‍... നീയെനിക്കായി തീര്‍ത്തൊരീ ഓര്മപാഥേയവും പേറി... വിഹ്വലനിമിഷവും വികാരവും പിന്നെ ആര്‍ദ്രമാം സ്നേഹവും ബാക്കി... ഇനി കാണുമോന്നറിയില്ല വീണ്ടും... ചിറകില്‍ തറച്ചുകയറിയ മുള്ളിനാല്‍... ചോരവാര്ന്നെന്നുമിങ്ങനെയൊടുവില്... ഒരു കാറ്റായി... മേഘമായി... ആകാശത്തോടലിയുകയാവുമോ...ഞാന്‍...
പുനര്‍ജനി
നിന് ഹ്യദയത്തുടിപ്പുകള്‍ അറിയുന്നു ഞാന്‍..
നിന്നിലെ സങ്കല്പ്പ മന്ദാരങ്ങള്‍ വിടരുന്നതും
കൊഴിഞ്ഞതും അറിഞ്ഞില്ല ഞാന്‍....
എവിടെയെന്‍ കാലുകള്‍ ഇടറിവീണത്.. ?
നിന്നെ കാണാന്‍ കഴിയാതെ എന്‍ കണ്ണുകള്‍
എവിടെയായിരുന്നു.. ?
പിന്നിട്ട പാതകളില്‍ എങ്ങോ ഞാന്‍ മറന്നത്
നിന്നെയായിരുന്നോ.. ?
അതോ നൊമ്പരങ്ങള്‍ തന് കയറ്റുപടിയില് കണ്ണുനീര് തുള്ളിയായ്പൊഴിഞ്ഞതും
നീയായിരുന്നോ... ?
ഇന്നു ഞാന്‍ നിന്നെ വീണ്ടെടുക്കാന്‍ ശ്രമിക്കും പോലെ...
അറിയില്ല...
ഒരു പുനര്ജന്മത്തിനായ്നീ വീണ്ടും എന്നിലേക്കോ.... ?
അതോ നിശ്ചലമായി,
നിശ്ശബ്ദമായി...
വീണ്ടും വേദനകള്‍ തന് അകത്തളങ്ങലിലേക്കോ..... ?
Post me your Comments
Read our latest collect of, Malayalam, kavithakal, viraham, vedhana, pranayam, kavitha, nostalgic, college, mazha, Premam, Kerala, Keralam, Pain, Painful, sad, ente, karal, kamukan, kamuki, love letter, pranaya lekhanam, feelings, poems, love quotes, Gifts, Friendship, cute, famous, Sad love poems, funny, good, life and love,It is difficult to provide documentary evidence for the existence of the earliest literary works written in Malayalam. The folk-songs and ballads of popular origin have been orally transmitted from generation to generation, but the forms in which they survive today must be quite different from their original forms. Latest Funny, Lovely, Cool, Naughty, Sweet Text, Free Funny, Text Messages, ,Insult, Broken Heart, Jokes, lyrics'thoughts conveyed through little notes captures hearts
Read our latest collect of, Malayalam, kavithakal, viraham, vedhana, pranayam, kavitha, nostalgic, college, mazha, Premam, Kerala, Keralam, Pain, Painful, sad, ente, karal, kamukan, kamuki, love letter, pranaya lekhanam, feelings, poems, love quotes, Gifts, Friendship, cute, famous, Sad love poems, funny, good, life and love,It is difficult to provide documentary evidence for the existence of the earliest literary works written in Malayalam. The folk-songs and ballads of popular origin have been orally transmitted from generation to generation, but the forms in which they survive today must be quite different from their original forms. Latest Funny, Lovely, Cool, Naughty, Sweet Text, Free Funny, Text Messages, ,Insult, Broken Heart, Jokes, lyrics'thoughts conveyed through little notes captures hearts