നിന്നോട് പറയാന്‍ .......................
നീ അറിയാന്‍ ഇനിയൊന്നും തന്നെ അവശേഷിക്കുന്നില്ല.
എന്റെ വാക്കുകളിലെ അവസാന അക്ഷരവും ഞാന്‍ നിനക്കായി പറഞ്ഞു കഴിഞ്ഞു.
ഇനിയെല്ലാം എന്റെ മൌനം നിന്നോട് പറയും.

ഒരു ജന്മത്തിന് നഷ്ടസ്വപ്നങ്ങളുമായി-ഞാന്‍ യാത്ര തുടരവേ..
ഒരിക്കലും ഉറങ്ങാത്ത വേര്പാടിന്റെവേദനകള് മാത്രം കൂട്ടായ് വരുമ്പോള്‍-ആരെ പഴിക്കണം.. ?
ആരോടു ചോദിക്കണം.. ? ഇനിയെന്‍ ജീവിതമെങ്ങോട്ട്.. ?
നഷ്ടങ്ങള്‍ തന് ചില്ലുകൊട്ടാരമാംധരണിതന് അറ്റങ്ങളിലേക്കോ..അതോ മൃത്യുവിന് മടിയിലേക്കോ.. ? പൂവിറുക്കുവാനാഞ്ഞൊരെന് കൈകളില്തടഞ്ഞതോ വേദനകള്‍ തന്നൊരാ-മുള്ളു മാത്രം..
പരാതിയില്ല, പരിഭവമില്ല... ഒരേയൊരു സംശയം മാത്രം, ഇനിയെന്‍ ജീവിതമെങ്ങോട്ട്..
ഇരുളുന്ന രാത്രിതന്‍ മഴയിലേക്കോ.. ?
ഒഴുകുന്ന പുഴ തന് ആഴങ്ങളിലേക്കോ... ?

ഒരു കുഞ്ഞിളം പുഞ്ചിരിക്ക്...
ഇരവും പകലും നിനക്കായി മാത്രംസ്വപ്നവും നെയ്ത് ഞാന്‍ കാത്തിരുന്നു.
ഹ്യദയത്തിനുള്ളില്‍ നിന്നെക്കുറിച്ചോര്ത്ത്ഒത്തിരി വര്‍ണങ്ങള്‍ നെയ്തിരുന്നു.ഓരോ പ്രതീക്ഷയും നീയെന്ന പൂമൊട്ട്വിടരുന്നതോര്ത്തായിരുന്നു.പകലിന്റെ വെണ്മ നിന് ഹ്യദയത്തിനുണ്ടെന്നപരമാര്ഥം ഞാനറിഞ്ഞിരുന്നു.
നീര്മണിയുതിരുമ്പോള് വിരല്നീട്ടിതുടക്കുന്നപിഞ്ചുവിരലെന്റെ സ്വപ്നത്തിലുണ്ടായിരുന്നു.ഒരു നോക്ക് കാണുവാന്‍,മാറോട് ചേര്ക്കുവാന്ഒരുപാട് ഞാന്‍ കൊതിച്ചിരുന്നു.
എന്തേ നീ കണ്ടീല നിന്നമ്മ തന് നൊമ്പരം,കണ്ടിട്ടും കാണാതിരുന്നതാണോ... ?പുലരിയും സന്ധ്യയും മാഞ്ഞുപോമെങ്കിലുംഎന് ഹ്യദയം പിടയുമിനി നിന്നെയോര്‍ത്ത്..
കഥകള്‍ പലതും പറഞ്ഞുകൊണ്ടങ്ങിനെപലരും നടന്നു മറഞ്ഞുപോയി.അതുപോലെ നീയും.....ഇനി നീയൊരിക്കലും വരില്ലെന്നറിയുമ്പോള്എന്റെ ഹ്യത്തടം വിങ്ങി വിതുമ്പിടുന്നു.
ഒടുവില്‍ ചെന്നെത്തൂന്ന കടവിലെത്തോണിയില്കയറിതുഴഞ്ഞു നീ പോയിയെന്നാകിലുംപിറകിലെ പച്ചത്തുരുത്തില്‍ പിടയുന്നൊരമ്മതന്പ്രാണന് പറിയുന്ന വേദന കാണാതിരിക്കുവാന്‍-ഇല്ലയെന്‍ കുഞ്ഞേ നിനക്കാവില്ലയെങ്കിലും....
കിട്ടാത്ത വാത്സല്യമത്രയുമേകുവാന്ഒരുനാളില് ഞാനുമെത്താതിരിക്കുമോ... ?കാത്തിരുന്നീടുക,നീ നിണ്റ്റെ ലോകത്തില്ഒരു മുത്തമെങ്കിലും നിന് കവിളില്‍ തരാതെങ്ങനെസ്വസ്ഥമായെനിക്കുറങ്ങാനാവുമോമനേ...

Malayalam Poems and Stories kavithakal pranayam
Malayalam kavithakal poems love quotes viraham vedhana pranayam kavitha nostalgic college mazha Premam Kerala, Keralam Pain Painful sad ente karal kamukan kamuki love letter pranaya lekhanam
കുളിരുറങ്ങി...ഇല കൊഴിഞ്ഞ് ഇവിടെ മഴ തിമിര്‍ക്കുന്ന നേരമാണ്.എന്നോ മുരടിച്ച മൂവാണ്ടന്‍ ചോട്ടിലെന്പ്രണയംതിരിച്ചെത്തിയിരിക്കുന്നു.പടികയറി മുറ്റത്തണഞ്ഞ എന്റെ വെയില്കിളിയിപ്പോള്കിതപ്പണച്ചുകൊണ്ടെന്റെ നെഞ്ചിലുണ്ട്..വിരിമാറിലുറങ്ങിയ സ്വപ്നങ്ങളൊക്കെസടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു.എന്റെ വെയില്‍ക്കിളീ....
മഴയുടെ വിറയുന്ന തണുപ്പില്‍
സ്വപ്നതൂവലിണ്റ്റെ പുതപ്പുമായി
സങ്കല്പ്പലോകത്തില് നിന്ന്
എന്നെ നെഞ്ചില്‍ കിടത്തി
താരാട്ടിയുറക്കേണ്ടേ നിനക്ക്... ?
ഞാന്‍ അക്ഷമനാണ്.
പഴുതുകളെല്ലാമടച്ച് ഒരൊറ്റ ചുംബനത്താല്‍
എന്റെ ശ്വാസപേടകത്തിലെ ചക്രവാതങ്ങളെ
നീയെന്നാണ് പിഴുതെറിയുക... ?
നിന്റെ സ്വപ്നങ്ങളും എന്റെ സ്വപ്നങ്ങളും
കവിതകളിലാക്കി ആത്മാവിന്റെ
യാത്രാലിഖിതങ്ങള് വായിച്ച് വായിച്ച്....
തളര്‍ന്ന് ഞാനുറങ്ങുമ്പോള്‍,
നീ ഉണര്‍ന്നിരിക്കുക.
മഴയുടെ വിറയുന്ന തണുപ്പില്‍
സ്വപ്നതൂവലിണ്റ്റെ പുതപ്പുമായി
സങ്കല്പ്പലോകത്തില് നിന്ന്
എന്നെ നെഞ്ചില്‍ കിടത്തി
താരാട്ടിയുറക്കേണ്ടേ നിനക്ക്... ?
ഞാന്‍ അക്ഷമനാണ്.
പഴുതുകളെല്ലാമടച്ച് ഒരൊറ്റ ചുംബനത്താല്‍
എന്റെ ശ്വാസപേടകത്തിലെ ചക്രവാതങ്ങളെ
നീയെന്നാണ് പിഴുതെറിയുക... ?
നിന്റെ സ്വപ്നങ്ങളും എന്റെ സ്വപ്നങ്ങളും
കവിതകളിലാക്കി ആത്മാവിന്റെ
യാത്രാലിഖിതങ്ങള് വായിച്ച് വായിച്ച്....
തളര്‍ന്ന് ഞാനുറങ്ങുമ്പോള്‍,
നീ ഉണര്‍ന്നിരിക്കുക.
ഓര്‍മ്മകള്‍
പ്രണയത്തിന് കടും നീലനിറമാണ്, അല്ലേ.. ?
ആഴിയേക്കാള്‍ ആഴമേറിയത്...നോക്കൂ..
നിണ്റ്റെ ഹ്യദയതാളം ഇപ്പഴും എണ്റ്റെ നെഞ്ചിലുണ്ട്.
മാനസസരസ്സിലെ നീലസൌഗന്ധികങ്ങളുടെവശ്യതയും മനോഹാരിതയുമുള്ള ആ രാത്രികള്‍...നിന്നോടൊന്നിച്ചുണ്ടായിരുന്ന ആ ദിനരാത്രങ്ങള്ഇനിയുമെന്നാണ് ഒഴുകി വരിക.
ഞാന്‍ കാത്തിരിക്കുന്നത് നീയറിയുന്നില്ലേ.. ?
ഓര്‍ക്കുന്നുവോ,മനസ്സിലെ പവിഴച്ചെപ്പിനുള്ളില് ആയിരം സ്വപ്നങ്ങളും
മിഴിക്കോണില്‍ ആതിരനിലാവിണ്റ്റെ ആര്‍ദ്രതയും,
ആത്മാവില്‍ തൂവല്‍ സ്പര്ശവുമായിഒരു സുന്ദരനിമിഷത്തിണ്റ്റെ ധന്യരാവില്ഒഴുകിയൊഴുകി വന്ന്നീയെന്നിലേക്ക് പടര്‍ന്നിറങ്ങിയത്..
ഈ ജന്മം മുഴുവന്‍ എനിക്ക് താലോലിക്കുവാനുള്ളസുവര്ണ നിമിഷം.
അനുഭവങ്ങളുടെ സംഗീതവുമായി കാലത്തിണ്റ്റെ പടവുകളിലൂടെഅടിവെച്ചകലുമ്പോള് എനിക്കോമനിക്കാന്നീ തന്ന നല്ല ഒാര്മകള്കൂട്ടിനുണ്ട്.
ശബ്ദമായി പോലും നിണ്റ്റെ സാമീപ്യം അനുഭവപ്പെടുമ്പോള്‍
എണ്റ്റെ ഹ്യദയത്തില്മഞ്ഞുതുള്ളി വന്ന് പതിക്കുന്ന പോലെ..
ദു:ഖങ്ങള്‍ ബാഷ്പമായ് അകലുന്ന പോലെ..
ഇന്നലേയും നിന്നെ ഞാന്‍ സ്വപ്നം കണ്ടിരുന്നു.
മറക്കാന്‍ കഴിയാത്ത സ്മരണകള്സ്വപ്നത്തിലൂടെ
എന്നെ തേടിയെത്തുകയാണ്.പുലര്‍വെയില്‍ പോലെ മനസ്സില്സ്നേഹോഷ്മളത നിറയുന്നു.
സ്വപ്നത്തില്‍ കണ്ട മേഘങ്ങള്മഴത്തുള്ളികളായ്
എവിടെയോ തകര്‍ന്നു ചിതറിയിട്ടുണ്ടാവാം..
കൈ പിടിച്ച് കൊക്കുരുമ്മി പിച്ചവെച്ച വഴിത്താരകള്ആരൊക്കെയോ
ചവിട്ടി മെതിച്ചിട്ടുണ്ടാവാം.
ഉണര്‍ന്നപ്പോള്‍ ഞാന്‍ തനിച്ചായിരുന്നു.
നിണ്റ്റെ പ്രണയത്തില്‍ കുളിരണിഞ്ഞിരുന്ന
എണ്റ്റെ ദേഹവും ദേഹിയുമിന്ന്വിരഹത്താല് മരവിച്ചിരിക്കുന്നു.
മരവിപ്പിണ്റ്റെ അഗാധതയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന
എണ്റ്റെ മനസ്സിനെയെങ്കിലും നീയുണര്‍ത്തൂ..
നനക്കു മാത്രമേ അതിന് കഴിയൂ എന്ന്നിനക്കറിവുള്ളതല്ലേ.. ?
അതോ മനപ്പൂര്‍വ്വം നീയത്വിസ്മരിക്കുകയാണോ.. ?
മോഹങ്ങളുടെ ഒരിക്കലും തിരിച്ചു വരാത്തയൌവ്വനമാവരുത് നമ്മുടെ ജീവിതം.
സ്നേഹം.വികാരങ്ങളില്‍ ഏറ്റവും സുന്ദരം.
ആവര്‍ത്തിച്ചാലും മതിവരാത്ത അത്ഭുതപ്രതിഭാസം.
സ്നേഹം പങ്കുവെക്കുന്ന ജീവിതത്തിണ്റ്റെഅര്ഥവും പവിത്രമാവണമെന്ന് നിനക്കറിവുള്ളതല്ലേ..
എനിക്ക്..
എനിക്ക് നിണ്റ്റെ സ്നേഹം ആവശ്യമായിരിക്കുന്നു.
നിദ്രയില്‍ പോലും നമ്മള് അകലരുതെന്ന്എണ്റ്റെ മനസ്സ് കേഴുന്നു.
എണ്റ്റെ ഹ്യദയത്തിലേക്ക് കാതോര്ക്കുമ്പോള്നീ കേള്‍ക്കുന്നതും അതു തന്നെയല്ലേ.. ?
സ്നേഹിക്കുന്നതിനു മുന്പ്നീ കാറ്റുംഞാനിലയുമായിരുന്നു.
കൊടും വേനലില്‍ പൊള്ളിയകാലംനിനക്ക് കരയാനും ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
ആ നിനക്കിതെന്തു പറ്റി.. ?
അടക്കിപ്പിടിച്ച,ഒരാത്മാവിണ്റ്റെ തേങ്ങലുകള്നിന്നെ തേടിയെത്താറില്ലേ.. ?
സ്നേഹത്തിണ്റ്റെ വശ്യമായ പൂര്‍ണേന്ദൂ,
നീയെന്തിനാണെന്നില്‍ നിന്നൊളിക്കുന്നത്..?

നിന്നെക്കുറിച്ച് പറയുമ്പോള്എനിക്കൊരായിരം നാവുകള്‍..
നിന്നെക്കുറിച്ചോര്ക്കുമ്പോള് എണ്റ്റെ കണ്ണില്പ്രണയത്തിണ്റ്റെ സാന്ദ്രനീലിമ..
എണ്റ്റെ ഹൃദയംനിനക്കുള്ള സ്നേഹത്തിണ്റ്റെ മഹാസമുദ്രിമ..
വസന്തം വിരിയാത്ത വഴികളില്‍,
നിലാവു വീഴാത്ത തീരങ്ങളില്‍,കൂരിരുട്ടില്‍ ഇന്നും.. (എന്നും)
നീ എനിക്കായ് മാത്രം തെളിയുന്നതാരകം.
എണ്റ്റെ ലോകത്തിനപ്പുറം...
എണ്റ്റെ പഞ്ചേന്ദ്രിയസംവേദനങ്ങള്ക്കുമപ്പുറം...
ഞാനറിയാത്ത നിയോഗങ്ങളില്‍,
നീയേതോ ദേവദൌത്യത്തിണ്റ്റെവിശുദ്ധിയിലലയുമ്പോള്,
മഞ്ഞു പോലെ..
നെറ്റിയിലറിയാതെ മുകര്‍ന്നു മറയുന്നജ്വാലയായ്..
നിദ്രയില്‍,
ബോധത്തിണ്റ്റെ തീരങ്ങളിലേക്കുണര്ത്തൂന്ന
നേര്‍ത്ത വിളിയൊച്ചയായ്..
കണ്മിഴിക്കുമ്പോള് വഴിത്തിരിവില്‍ മറയുന്ന
വസ്ത്രോഞ്ചലമായ്.. കാറ്റിലലിഞ്ഞുപോകുന്ന പരിചിതഗന്ധമായ്..
നീ വരുമെന്ന കിനാവിണ്റ്റെ പച്ചപ്പില്‍,
എന്നും ഞാനുറങ്ങുന്നു....

പറയാന്‍ മറന്നത്
എണ്റ്റെയുള്ളില്‍ നീയെന്നും വേദനിക്കുന്ന ഒരോര്‍മയാണ്.
ആഴങ്ങളിലേക്കെത്തി നോക്കിയാല്‍ നീയെനിക്കോ ഞാന്‍ നിനക്കോആരുമല്ലായിരിക്കും.
പക്ഷേ ആത്മബന്ധം കൊണ്ട് നീയെനിക്കാരൊക്കെയോആയിരുന്നു.
സ്വപ്നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി സൌഹ്യദമില്ലെന്നുംവികാരത്തിന് സ്നേഹവുമായി നിഗൂഢബന്ധമുണ്ടെന്നുംഎന്നെ പഠിപ്പിച്ചത് നീയായിരുന്നു.ഒലിവ് താഴ്വരയില് പനിനീര്പൂക്കള്
കൈമാറിക്കൊണ്ടാരംഭിച്ച സൌഹ്യദമായിരുന്നില്ലനമ്മുടേത്..ഇഷ്ടമായിരുന്നു ഒരുപാട്...എന്നെ മറന്നേക്കൂ'എന്നു നിന്നോടെനിക്കു പറയാതെ പറയേണ്ടി വന്നപ്പോഴുംനീയോര്ത്തില്ല,വ്യവസ്ഥകളില്ലാത്ത സ്നേഹം,അതൊരിക്കലും മരിക്കില്ലെന്ന്..
കാലങ്ങളെത്ര കഴിഞ്ഞാലും ഹ്യദയത്തിണ്റ്റെ ഉള്ളറകളില്‍
ദേവസംഗീതമായി അത്അലയടിക്കും.
മനസ്സ് തുറന്ന് ചിരിക്കാനോ സന്തോഷിക്കാനോ എനിക്ക് കഴിയുന്നില്ല.ആകാശനീലിമ പോലെ അനന്തതയിലേക്ക് നീ പോയി.
കാലം വേദനിപ്പിക്കില്ലെന തോന്നല്മിഥ്യയായ് പൊട്ടിച്ചിതറുമ്പോള്‍,
ഒന്നും അറിയാത്ത വിധം അന്യയായ് നീ അകന്നപ്പോള്‍,
എണ്റ്റെ മനസ്സില്‍ നിന്നു കൂടി അടര്‍ത്തി മാറ്റാന്‍ കഴിഞ്ഞെങ്കിലെന്ന്ഞാന് ആഗ്രഹിച്ചിരുന്നു.
ഒരുപാട് പ്രാര്‍ഥിച്ചിരുന്നു.ചിലപ്പോഴൊക്കെ വിജയിക്കുകയും ചെയ്തു.എങ്കിലും കൂട്ടുകാരീ...സ്നേഹത്തിണ്റ്റെ, ത്യാഗത്തിണ്റ്റെ, സഹനത്തിണ്റ്റെകുടുംബിനിയായ് നീ എവിടെയെങ്കിലും ഉണ്ടായിരുന്നെങ്കില്എണ്റ്റെ മനസ്സ് എന്തുമാത്രം സ്വസ്ഥമായിരുന്നേനെ...
ഇല പൊഴിഞ്ഞ് നഗ്നമായ ചില്ലകളില്വീണ്ടുമൊരു തളിര്കാലം അപ്പോഴേ വരുകയുള്ളൂ..ഒാര്‍മകള്‍ മരിക്കാത്ത മനസ്സുമായിഞാന്‍ ഉറങ്ങാന്‍ കഴിയാതെ
നിലാവ് വീണ പുല്മേട്ടിലേക്ക്നോക്കി ജാലകത്തിനരികിലിരിക്കെ
ആ പുല്‍മേടിനെ തഴുകി,വിദൂരതീരങ്ങളില്‍ എവിടുന്നോഒരു കാറ്റ് ചൂളം വിളിച്ചെത്താറുണ്ട്.
ആ കാറ്റിണ്റ്റെ ചിറകിലേന്തി നീ വന്നിരുന്നെങ്കില്‍ എന്നുഞാനാഗ്രഹിക്കാറുണ്ട്.
എണ്റ്റെ പ്രിയപ്പെട്ട കൂട്ടുകാരിയോട് പറയാന്‍ ബാക്കി വെച്ചഒരുവാക്കു കൂടിയുണ്ട്.
അതു പറയാതെങ്ങനെ എനിക്ക്.....പക്ഷെ എണ്റ്റെ കാത്തിരിപ്പ് വെറുതെയാണെന്ന്ഇപ്പോഴെനിക്കറിയാം.
കാറ്റിണ്റ്റെ ചിറകിലേറി നീ വരില്ല...
നിനക്ക് വരാനാവില്ല...ഇനിയൊരിക്കലും.

മഞ്ഞിന് തലപ്പുകളില്‍ നിലാവ് കൂടുവെക്കുമ്പോള്‍..
മോഹച്ചില്ലകളില് മാമ്പൂ വിരിയുമ്പോള്‍.മൌനത്തിണ്റ്റെ താഴ്വാരങ്ങളിലും
മഴവില്‍ നിറങ്ങള്‍ വന്നണയുമ്പോള്‍..എന്തിനെന്നറിയാതെ മനസ്സ് തരളിതമാകുന്നുവോ?വിഷാദാര്ദ്രമായൊരു സംഗീതം കേള്ക്കുമ്പോള്ഹൃദയം സാന്ദ്രമാകുന്നുവോ?എന്നില്‍ നിറയെ നിന്നോടുള്ള പ്രണയമാണ്...മഴ പോലെ ആര്‍ദ്രമായ..പുല്ക്കൊടിത്തുമ്പിലെ തുഷാരബിന്ദു പോലെ,പരിശുദ്ധമായ സ്നേഹം. എണ്റ്റെ ഹൃദയമിടിപ്പാണു നീ..ഈ ജന്മം മുഴുവന്എണ്റ്റെ പ്രണയമിഴികളില്‍ നിന്നെ ഞാന്ഒളിപ്പിച്ചൂ വെക്കട്ടെ..നിനക്കു പകരമായില്ലെനിക്കു മറ്റൊന്നും.
ഒാര്ക്കുന്തോറും ഞാനറിയുകയാണ്,
നിന്നെ മറക്കുകയെന്നാല്മരണം മാത്രമാണതിനുത്തരം എന്ന്..
എന്നോടുള്ള നിണ്റ്റെ സ്നേഹവും മനസ്സുംഎല്ലാം ഞാനറിയുന്നുണ്ട്..
നിന്നിലെ നിഴലായ് എന്നും ഞാന്‍ കൂടെയുണ്ടാവും.ഇനിയൊരു സ്വപ്നത്തില്‍ പോലും
പരസ്പരം അകലാതിരിക്കാന്നമുക്ക് ഈശ്വരനോട് പ്രാര്‍ത്ഥിക്കാം.
പ്രണയം
പ്രിയപ്പെട്ടവളേ...
ഇത് എണ്റ്റെ പ്രണയമാണ്.
എണ്റ്റെ കണ്ണില്‍ കൊളുത്തിവെച്ചിട്ടുംനീ കാണാതെപോയത്....
എണ്റ്റെ ചുണ്ടില്‍ വിറയാര്‍ന്നുനിന്നിട്ടുംനീ അറിയാതെപോയത്..
അല്ലെങ്കിലും നീയെങ്ങനെ എന്നെ അറിയാനാണ്.. ?
ഞാനൊരിക്കലും എന്നെനിനക്കെതിര്‍പാര്‍ത്തു നിര്‍ത്തിയിട്ടില്ലല്ലോ...
ഞാനെന്നും നിനക്കു പിറകെയായിരുന്നു.
നീ നടന്ന വഴികളിലൂടെ ദിവസങ്ങള്‍ക്കു ശേഷം നടക്കുമ്പോഴും,
നിന്നെ പിന്തുടരുകയാണെന്ന് വെറുതെ ഓര്‍ത്തുകൊണ്ട്...
ഞാനെന്നും നിണ്റ്റെ കാഴ്ച്ചവട്ടത്തിനു പുറത്തായിരുന്നു.
എണ്റ്റെ ഹ്യദയം നിണ്റ്റെ ഹ്യദയതാളത്തിനൊപ്പംമിടിക്കുന്നത് ഞാനറിഞ്ഞിരുന്നു.
എണ്റ്റെ ദിനസരിക്കുറിപ്പുകള്‍ നിണ്റ്റെ പേരിണ്റ്റെ കണക്കുപുസ്തകങ്ങളായി..
ഞാന്‍ നിന്നെ നിരന്തരം സ്വപ്നം കാണുകയുംനിനക്കുവേണ്ടി
നിരന്തരം എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു.
ആ കുറിപ്പുകള്‍ വായിക്കുന്നതില്‍ നിന്നും നിന്നെ വിലക്കിയത്
എന്നൊടുള്ള നിണ്റ്റെ സ്നേഹക്കൂടുതലാണെന്ന്ഞാന്‍ തിരിച്ചറിയുന്നു.
എനിക്കുനിന്നെ പ്രണയിക്കാതിരിക്കാന്‍ കഴിയുന്നതെങ്ങനെ.... ?
എന്നാലും...
കൌമാരത്തുടക്കത്തില്‍ മനസ്സിലുദിച്ച മഷിപുരളാതെ
മരിച്ചുമരവിച്ച കവിതകള്‍ പോലെ,
എന്നില്‍ തന്നെ ഘനീഭവിച്ചുപോകുന്ന ഒന്നായി
ഞാനെണ്റ്റെ പ്രണയത്തെ തിരിച്ചറിയുന്നു.
ഒരിക്കല്‍...
ഒരിക്കലെന്നെങ്കിലും പിന്നിലൊരു ഇലയനക്കം,
ഒരു പദവിന്യാസം,
ഒരു വസ്ത്രമര്‍മരം കേട്ട് നീ തിരിഞ്ഞുനോക്കിയേക്കാം..
അല്ല...അതു ഞാനാവില്ല.
ഞാനപ്പോഴും കാത്തുനില്‍ക്കുകയാവും,
നീ കടന്നുപോയ വഴിയേ യുഗങ്ങള്‍ക്ക് ശേഷവും
കാലൊച്ചകേള്‍പ്പിക്കാതെ നടക്കാന്‍..
നിന്നെ പിന്തുടരുകയാണെന്ന് വെറുതെ വ്യാമോഹിച്ചുകൊണ്ട്...
പ്രിയപ്പെട്ടവളേ...
പ്രണയം ചിലപ്പോള്‍ ഇങ്ങനേയുമാണ്...
കാലൊച്ച കേള്‍പ്പിക്കാതെ, ഹ്യദയത്തിലേക്ക് നടന്ന് കയറാതെ,
അത് നിശ്ശബ്ദമായി നിന്നെ പിന്തുടര്ന്നുകൊണ്ടിരിക്കും.
ജന്‍മങ്ങള്‍ക്കുമപ്പുറത്തേക്ക്.....

ഞാനും എന്റെ സ്നേഹവും
നിന്റെ നരച്ച ദിവസങ്ങളില്‍ ഒരു സ്വപ്നാടനക്കാരന്‍ ഞാനിഴഞ്ഞു വരുമ്പോള്‍ അസ്വസ്ഥമാവുന്നു, നിന്റെയിടം കണ്ണ്. ഇല്ല....... അലോസരങ്ങളുടെയിടപെടലുകള് നിനക്കു ഞാന്‍ വിധിയ്ക്കുന്നില്ല! എനിയ്ക്കു വേണ്ട, നിന്റെ തണല്പ്പടര്പ്പുകള്... വിരിഞ്ഞ മന്ദാരങ്ങള്‍...! എനിയ്ക്കു വേണ്ടത്, എല്ലാ നനവുകള്ക്കും താഴെ എല്ലാ നിറവുകള്‍ക്കും കീഴെ എനിയ്ക്കു വേണ്ടി മാത്രം വിരിയുന്ന ഒരീറന്‍ വയലറ്റ് പൂവ്... അതു മാത്രം! അരൂപികളുടെ വെളിപാടുകളില്‍ കുരുങ്ങി നിന്റെ ലോകം എന്റെ വേഗങ്ങള്‍ക്കു പുറത്ത് വേരുകളന്വേഷിയ്ക്കുമ്പോള് എന്റെയാകാശം നീളെ ഉരുണ്ടു കൂടുന്നു, നിന്റെ കണ്ണിലെ കാര്‍മേഘങ്ങള്‍! കുന്നും മലകളും താണ്ടി നീ ഒരു മലവെള്ള പ്പാച്ചിലാകുമ്പോള് വീണുടയുന്നത് സ്വപ്നങ്ങളുടെ നീഹാരികകള്‍! എന്റെ ചിന്തകള്‍ നിനച്ചിരിയ്ക്കാതെ വീശുന്ന കാറ്റായി നിന്റെ കടലില്‍ കോളിളക്കമുണ്ടാക്കുമ്പോള്‍ ഒരിയ്ക്കലും പറയാതെ അവശേഷിപ്പിച്ച വാക്കായി ഞാനും എന്റെ സ്നേഹവും
നിന്റെ മൗനം
നിന്റെ മൗനം നിമിഷങ്ങള്‍ ആയി ചിതറിയപ്പോള്‍, പതറി പോയെത് എന്റെ നിശ്വാസങ്ങള്‍ ആണ് ...
നിദ്രയില്‍ അവ്യക്തം ആയി ഞാന്‍ വിതുംബിയതും ഒരു പക്ഷെ നീ അറിഞ്ഞിട്ട് ഉണ്ടാവില്ല്ല ....
കടല്‍ കരയിലെ മണല്‍തരിയില്‍ വിരിയുന്ന നക്ഷത്രങ്ങളുടെ മിന്നലില്‍ നീ ഇന്നലകളിലേക്ക്
പോവുക ..
അവിടെ ഒരു പക്ഷെ നിനക്ക് എന്നെ തിരിച്ചറിയാന്‍ ആയേക്കാം ..
മായുന്ന സ്വപ്നങ്ങളുമായി പടിവാതില്ക്കല് ദിവസങ്ങളോളം കാത്തുനിന്നവളെ ...
കൊഴിയുന്ന ഇലകളുടെ നിറചാര്ത്തലില് അറിയാതെ എങ്ങോ ഓടിമറഞവളെ ..
വാടിയ പൂവിതളില്‍ നാളയുടെ ഈണത്തില്‍ നിനക്കിനി എന്നെ തിരിച്ചറിയാന്‍ മുന്നോട്ട് കടന്നു വരാം .. തന്ത്രികള്‍ മീട്ടുന്ന വിരലുകളുമായി നിനക്കിനി എന്നെ സപ്ര്ശിക്കാം ....
പുനര്‍ജനിയിലേക്കുള്ള യാത്രയുടെ സമയം അതിക്രമിച്ചിരിക്കുന്നു..
ഇനി എനിക്ക് യാത്രയുടെ ആരംഭം..
യാത്ര തുടങ്ങുന്നു ...
പുനര്‍ജനിയിലേക്കുള്ള യാത്ര..
ആരെയോ മറക്കുവാനും തേടുവാനും ഇല്ല...
എന്നെ കണ്ടെത്തണം ..
ഒടുവില്‍ കണ്ടെത്തിയ സത്യങ്ങള്‍ ഒരു സ്വപ്നം പോലെ മറക്കണം ...

നിന്നോടുള്ള എന്റെ തീരാത്ത പ്രണയം
എന്റെ കണ്ണീര് നിന്നെ ചിരിപ്പിക്കുകയാണോ?
എങ്കില്‍ നീ ചിരിക്കാന്‍ വേണ്ടി ഞാന്‍ അതിനെ ഒരു മഴ പോലെ പെയ്യിക്കാം.നിനക്കതില്‍
ചിരിച്ചുല്ലസിക്കാം.
മതി മറന്നു നനയാം.
അതിലെ ഒരു തുള്ളിയെങ്കിലും നീ നിന്റെ ചുണ്ടോടു ചേര്‍ത്താല്‍
നിന്റെ ഹൃദയത്തിനുള്ളില്‍ സൂക്ഷിച്ചാല്‍
എന്റെ കണ്ണീര്മഴക്ക്
പുതുമണ്ണിന്റെ നനുത്ത ഗന്ധമുണ്ടാകും.
മാണിക്യത്തിന്റെ മനോഹാരിതയുണ്ടാകും.
പൂവിന്റെ നൈര്‍മല്യമുണ്ടാകും.
നിന്റെ സ്നേഹമുണ്ടാകും.
അല്ല നമ്മുടെ സ്നേഹത്തിന്റെ ഒരിക്കലും കെടാത്ത വെളിച്ചമുണ്ടാകും.

അവസാനം.....
അവസാനം..... ഏതോ ജന്മത്തിനവസാനം
നാം കണ്ടുമുട്ടി
ആ കണ്ടുമുട്ടലിന് അവസാനം
നാം സൌഹൃദത്തിലായി
ആ സൌഹൃദത്തിന് അവസാനം
നാം പ്രണയത്തിലായി
ആ പ്രണയത്തിന് അവസാനം
നാം വേര്‍പിരിഞ്ഞു
ആ വേര്പാടിന് അവസാനം
നമുക്ക് നമ്മളെ നഷ്ടമായി
ആ നഷ്ടത്തിന് അവസാനം
നാം എന്തോ പ്രതീക്ഷിച്ചു
ആ പ്രതീക്ഷയില്‍ അവസാനിച്ചത്
നമ്മുടെ സ്വപ്നങ്ങള്‍ ആയിരുന്നു
നമ്മുടെ ജീവിതം ആയിരുന്നു!!!!
നാം കണ്ടുമുട്ടി
ആ കണ്ടുമുട്ടലിന് അവസാനം
നാം സൌഹൃദത്തിലായി
ആ സൌഹൃദത്തിന് അവസാനം
നാം പ്രണയത്തിലായി
ആ പ്രണയത്തിന് അവസാനം
നാം വേര്‍പിരിഞ്ഞു
ആ വേര്പാടിന് അവസാനം
നമുക്ക് നമ്മളെ നഷ്ടമായി
ആ നഷ്ടത്തിന് അവസാനം
നാം എന്തോ പ്രതീക്ഷിച്ചു
ആ പ്രതീക്ഷയില്‍ അവസാനിച്ചത്
നമ്മുടെ സ്വപ്നങ്ങള്‍ ആയിരുന്നു
നമ്മുടെ ജീവിതം ആയിരുന്നു!!!!
നിന്റെ ഓര്‍മ്മകള്‍
നിന്റെ ഓര്‍മ്മകള്‍ എന്നിലുള്ളിടത്തോളം കാലം എനിക്ക് ദുഃഖങ്ങള്‍ ഇല്ല.
ഒരു ലഹരിയായി എന്റെ സിരകളില്‍ നീ നിറഞ്ഞു നില്ക്കുന്നിടത്തോളം കാലം ജീവിതം എനിക്ക് മടുക്കുകയെ ഇല്ല.
നിന്നെ സ്നേഹിക്കാതിരിക്കാന്‍ പറ്റാത്ത വിധം നീയെന്നില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
ഇനിയെനിക്കൊരു ജന്മം ജീവിതം ഒന്നും വേണ്ട.
ഒരു ജന്മത്തേക്കുള്ള സ്നേഹം ഞാന്‍ നിനക്ക് നല്‍കിക്കഴിഞ്ഞു.
ഈ നിമിഷം മരിച്ചാലും ഇനിയെനിക്ക് വിഷമമില്ല.എന്റെ ആത്മാവിനു മോക്ഷം കിട്ടി കഴിഞ്ഞിരിക്കുന്നു.
നിന്നെ സ്നേഹിച്ചതിലൂടെ.
എനിക്കുറപ്പാണ്....................
എന്റെ പോലെ ലോകത്തില്‍ ഒരാളും തന്റെ ഇണയെ ഇത്രക്കധികം സ്നേഹിക്കുന്നുണ്ടാവില്ല.
എന്റെ പോലെ ലോകത്തിലാരും നിന്നെ ഇത്രക്കധികം സ്നേഹിക്കുണ്ടാവില്ല.

എന്റെ സ്നേഹം
നിന്റെ ഓര്‍മകളില്‍ ഒരു അപ്പൂപ്പന് താടി പോലെ പറന്നു നടക്കാന്‍ ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു.നിന്റെ ഓര്‍മകളില്‍ ഉറങ്ങാന്‍, ഉണരാന്‍,മുങ്ങിക്കുളിക്കാന്‍,നീന്തിത്തുടിക്കാന്‍,ഒക്കെ എനിക്ക് ഇഷ്ടമാണ്.എന്നില്‍ നിറയണം നീ.കടലായി.എന്നില്‍ പെയ്യണം നീ മഴയായി,കാറ്റായി . നിന്റെ സ്നേഹത്തിന്റെ സൌരഭ്യം എന്റെ മനസിലും ശരീരത്തിലും ഒക്കെ നിറയണം.അതില്‍ അലിഞ്ഞലിഞ്ഞില്ലാതാവനം എനിക്ക്.
നിന്നോടുള്ള എന്റെ സ്നേഹം ഇന്നെന്നെ ഒരു ഉന്മാദിനിയാക്കി തീര്‍ത്തിരിക്കുന്നു.എനിക്ക് നിന്നോട് ചോദിക്കാന്‍ ഉള്ളത് ഇതാണ് നീ എന്ത് മായയാണ് എന്നില്‍ കാട്ടിയത്?നീ ഏതു കയറു കൊണ്ടാണ് എന്നെ ഇങ്ങനെ വരിഞ്ഞു മുറുക്കിയിരിക്കുന്നത്?നിന്നില്‍ നിന്ന് അടര്‍ന്നു മാറാന്‍ ആവാത്ത വിധം നീ എന്നെ എങ്ങനെ ചേര്‍ത്ത് വച്ചിരിക്കുന്നു?
നിന്റെ സ്നേഹം ഒരു മഴയായ് പെയ്യണം എന്ന് ഞാന്‍ പറഞ്ഞു.മഴ നിന്നാലും മരം പെയ്യില്ലേ? അതുപോലെ വേണം.ആ കുളിരില്‍ എനിക്ക് നിന്നെ കെട്ടിപ്പിടിക്കണം.നിന്റെ താലോടലിന്റെ ചൂടേറ്റ് നിന്റെ ചുംബനത്തിന്റെ ആര്‍ദ്രത എന്റെ നെറ്റിയില്‍ സൂക്ഷിച്ച്,നിന്റെ മടിയില്‍ കിടന്നു മരിക്കണം എനിക്ക്.
അതെ
"അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും..........
ഉരുകി നിന് ആത്മാവിനാഴങ്ങളില്‍
വീണു പോലിയുന്നതാണെന്റെ സ്വര്‍ഗം...
നിന്നില്‍ അലിയുന്നതെ നിത്യ സത്യം."

വിധി !!!!!!!!!!!
നീ എനിക്ക് നല്‍കിയത് ദുഃഖങ്ങള്‍ മാത്രം.സന്തോഷം എന്ന മരീചിക എന്റെ വഴിയില്‍ വിരിച്ച് നീയെന്നെ ചതിച്ചു.
നിന്നെ വിശ്വസിച്ചിരുന്നു ഒരിക്കല്‍ ഒരുപാട്.............
അന്ന് നീ നല്കിയതൊക്കെ ഞാന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
പിന്നീടാണ് മനസിലായത്.നന്മയുടെ മുഖം മൂടി അണിഞ്ഞു നീയെന്നെ ചതിക്കുകയായിരുന്നെന്നു.
നീ എനിക്ക് നഷ്ടപ്പെടുത്തിയത് എന്റെ അഭിമാനവും ആത്മവിശ്വാസവും ഒക്കെ ആയിരുന്നു.ഭീകരമായ ഏകാന്തത ആയിരുന്നു.
(ആ ഏകാന്തതയെ ഞാന്‍ എന്റെ പ്രിയപ്പെട്ടതാക്കിയത് എപ്പോഴാണെന്ന് എനിക്കറിയില്ല.)
ഒരിക്കലും നിന്നെ ഞാന്‍ കുറ്റപ്പെടുത്തിയിരുന്നില്ല .
ഇനിയും ഞാന്‍ അത് ചെയ്യുകയില്ല.
കാരണം ഒത്തിരി വൈകിയെങ്കിലും എന്റെ ജീവിതത്തിലും നീ വസന്തം വിരിയിച്ചു.വര്‍ണങ്ങള്‍ വാരി വിതറി.
സര്‍വോപരി അവളെ നീ എനിക്ക് തന്നു.
അതെ "അവള് " തന്നെ എനിക്ക് നിന്നില്‍ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്മാനം.
അവളെടുള്ള സ്നേഹം ....അത് തന്നെ എന്റെ ജീവിതത്തിലെ വലിയ സൌഭാഗ്യം.
അവളെ നീയൊരിക്കലും എന്നില്‍ നിന്നും അകറ്റരുതെ എന്നേ എനിക്കിനി നിന്നോട് അപേക്ഷിക്കാനുള്ളൂ.
.അവസാനത്തെ മടക്കയാത്ര
നിശ്വാസങ്ങള്‍ക്ക് ഒടുവില്‍ ചൂടുപ്പിച്ച് തന്ന ചൂടാര്‍ന്ന സ്നേഹ ചുംബനങ്ങള്‍..
അവയിലും പാതി അടങ്ങ കണ്ണുകളിലൂടെ നിര്‍ത്താതെ ഒഴുകി നിന്നില്‍ നിന്ന് മറചൊരൂ കണ്ണുനീര്..
നീ അനുഭവിച്ച എന്റെ ചൂടുകള്ക്കും അപ്പുറത് നിന്നെ വെണ്ണീര് ആകാന്‍ സാധിക്കുന്ന എന്റെ ആകുലതകള്‍ ...
അവയില്‍ ഞാന്‍ നിനെ തേടുന്നു..ഞാന്‍ എന്നെ അറിയുന്നു..
പോയ് മറയുവാന് ഇനി വഴികളില്ല , ഓടി ഒളിക്കുവാന്‍ ഇനി ശക്തിയില്ല വെറുതെ വിടുക എന്നെ ..
ഞാന്‍ കാലത്തിനോട് ചെയ്ത തെറ്റിന് മാപ്പ് മാപ്പ് മാപ്പ്..!!!!
ഒന്നും മറകൂവാന് വേണ്ടിയല്ല ഓര്‍മയില്‍ നിറച്ചത് ..
ഓര്‍മയില്‍ സൂക്ഷിക്കുവാന്‍ വേണ്ടിയും അല്ല എന്റെ ജീവിതം ഞാന്‍ സമര്‍പ്പിച്ചത് ..
ജീവിതം എന്നെ തേടി യാത്ര ആയെതോ ഞാന്‍ ജീവിതത്തെ തേടി യാത്ര ആയെതോ.. ??
ഞാന്‍ തയ്യാര്‍ ആകുന്നു ..ആ ഒരു നാളിനായി ..
ഒരു വിടചോല്ലിനായി ...
അവസാനത്തെ മടക്കയാത്രക്കും!!!